ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 575 കോടി ഇനാം :ഇറാന്‍

single-img
6 January 2020

ടെഹ്‌റാന്‍: ഖാസിം സുലൈമാനിയുടെ വധത്തെ ചൊല്ലി സംഘര്‍ഷം കടുക്കുന്നു. ഇറാന്‍ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 575 കോടി ഇനാം പ്രഖ്യാപിച്ച് ഇറാന്‍.ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിനിടെയാണ് യുഎസിനും ട്രംപിനും എതിരെ രോഷം അണപൊട്ടിയൊഴുകിയത്.

സംസ്‌കാരചടങ്ങിനെതിരെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവര്‍ക്ക് പാരിതോഷം വാഗ്ദാനം ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൈമാനിയുടെ സംസ്‌കാര ദൃശ്യങ്ങള്‍ ദേശീയ ടിവി ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങള്‍. എണ്‍പത് ദശലക്ഷം ജനമാണ് ഇറാനില്‍ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളര്‍ വീതം നല്‍കുകയാണെങ്കില്‍ അത് എണ്‍പത് ദശലക്ഷം ഡോളര്‍ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട,മഞ്ഞമൂടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാന് വേണ്ടി എണ്‍പത് ദശലക്ഷം ഡോളര്‍ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട,മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാന് വേണ്ടി നമുക്ക് എണ്‍പത് ലക്ഷം ഡോളര്‍ നല്‍കാം. ഈ വാക്കുകള്‍ ടെലിവിഷന്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടര്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചു.

.അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംപ്രേക്ഷണം നിര്‍ത്തിവെച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോട് കൂടിയല്ലെന്ന് പിന്നാലെ വ്യക്തമാകുകയും ചെയ്തു.