തിരുവനന്തപുരം- കാസർകോട് അതിവേഗ റെയില്‍പാത; ആകാശ സര്‍വ്വേ പൂര്‍ത്തിയായി

single-img
6 January 2020

തിരുവനന്തപുരം- കാസർകോട് അർദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആകാശ സര്‍വെ പൂര്‍ത്തിയായി.ഇതിനെ അടിസ്ഥാനമാക്കി വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്‍റും ഉടന്‍ തയ്യാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അറിയിച്ചു.ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതക്കുള്ള ആകാശ സര്‍വെ നടത്തിയത്.

കഴിഞ്ഞ ആറു ദിവസങ്ങള്കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിൽപാത കടന്നുപോകുന്ന വഴിയിലെ റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, . കാട്, നദികള്‍, എന്നിവ കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. വ്യക്തമായ അഞ്ചു മുതല്‍ പത്തു സെന്‍റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്.

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുമായും പ്രധാന റെയിൽവേ സ്റ്റേഷനുകളുമായും അതിവേ​ഗ പാതയെ ബന്ധിപ്പിക്കും.തലസ്ഥാനമായ തിരുവനന്തപുരം മുതല്‍ തൃശ്ശൂരിനടുത്ത് തിരുന്നാവായ വരെ നിലവിലെ റെയിൽവേ ലൈനിൽ നിന്നും മാറിയും അവിടെ നിന്നും മുതൽ കാസർകോട് വരെ വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്ക് സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. ഇതിൽ പത്തു സ്റ്റേഷനുകളാണുള്ളത്. മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.