ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജാക്വിന്‍ ഫീനിക്‌സ്,സഹനടന്‍ ബ്രാഡ് പിറ്റ്

single-img
6 January 2020

2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാക്വിന്‍ ഫീനിക്‌സാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.1917 ലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തെരഞ്ഞെടുത്തു. സാം മെന്റിസ് സംവിധാനം ചെയ്ത 1917 മികച്ച ചിത്രവും സാം മെന്റിസ് മികച്ച സംവിധായകനുമായി തെരഞ്ഞെടുക്കപ്പെട്ടു.

ക്വിന്റെയിന്‍ ടെരന്റിനോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മ്യൂസിക്കല്‍ കോമഡ് വിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മുകച്ച സഹനടനുള്ള പുരസ്‌കാരം നേടി.

കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി ഓക്കഫീനയെ തിരഞ്ഞെടുത്തു. ദ ഫെയര്‍വെല്‍ എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ് (റോക്കറ്റ്മാന്‍).