കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് മാത്രം 520 രൂപ വര്‍ധിച്ചു

single-img
6 January 2020

കൊച്ചി:സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടക്കുന്നു. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ പവന് മുപ്പതിനായിരെ കടന്നു. 30200 രൂപയാണ് ഒരു പവന് ഇന്നത്തെ വില.രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്. ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമു ണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണു സാധ്യത.

Support Evartha to Save Independent journalism

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ആഭരണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.മുന്‍പ് സെപ്റ്റംബര്‍ ആദ്യവാര ത്തിലാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായി രുന്നു.