മൃതദേഹം സംസ്‌കരിക്കാന്‍ സ്വന്തമായി ഒരുപിടി മണ്ണില്ല,പൊതുശ്മശാനം പോലും ഇല്ലാത്ത ഗ്രാമം; മാതാവിന്റെ മൃതദേഹം മെഡിക്കല്‍കോളജിന് നല്‍കി മകന്‍

single-img
6 January 2020

ബെംഗളുരു: മരണശേഷം മറവ് ചെയ്യാന്‍ ഭൂമിയില്ലാത്തതിനെ തുടര്‍ന്ന് വൃദ്ധയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി മകന്‍. കലബുറഗി ഷഹാബാദ് താലൂക്കിലാണ് സംഭവം. ബങ്കൂര്‍ വില്ലേജിലെ ലക്ഷ്മി കാന്തയാണ് മാതാവ് സുധര്‍മ(76)ന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് നല്കിയത്. ലക്ഷ്മികാന്തയ്ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കു്‌നന സ്വന്തം ഗ്രാമത്തില്‍ പൊതുശ്മശാനം ഇല്ലാത്തതുമാണ് അദേഹത്തെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.

സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഗ്രാമത്തിലെ നാല്‍പത് കുടുംബങ്ങളാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാര്‍ ഈ ഗ്രാമവാസികളുടെ ആവശ്യത്തിന്മേല്‍ കാലങ്ങളായി കണ്ണടക്കുകയാണ്. ഇതാണ് ഈ ദുരിതത്തിലേക്ക് ഇവരെ തള്ളിവിടുന്നത്.