നടിയെ ആക്രമിച്ച കേസ്; ദീലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകണമെന്ന് കോടതി

single-img
6 January 2020

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇന്ന് പ്രതികള്‍ക്കു മേല്‍ കുറ്റം ചുമത്തും.കോടതി ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ തെളിവുകളുണ്ടെന്നും ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കിയത്.

നിലവില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍