ജെഎന്‍യു: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, ഇതുപോലുള്ള അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല: അനില്‍ കപൂര്‍

single-img
6 January 2020

ജെഎൻയുവിൽ കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടൻ അനിൽ കപൂർ. സർവകലാശാലയിൽ ഉണ്ടായ ആക്രമണം തന്റെ ഉറക്കം കെടുത്തിയെന്നും അക്രമറെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും അനിൽ കപൂർ പറഞ്ഞു.

“ജെ എൻയു ആക്രമണ സംഭവത്തിൽ അപലപിക്കേണ്ടതുണ്ട്. അവിടെ നിന്നും തികച്ചും സങ്കടകരവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഞാൻ കണ്ടത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച് ഞാൻ കഴിഞ്ഞ ദിവസം മുഴുവനും ഉറങ്ങിയിട്ടില്ല. ഈ സംഭവത്തിന്റെ പിന്നിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഇതുപോലുള്ള അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല”- അനിൽ കപൂർ പറഞ്ഞു. പുതിയ സിനിമയായ മലംഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിം​ഗിനിടെ സംസാരിക്കുകയായിരുന്നു അനിൽ കപൂർ.