നിങ്ങള്‍ ഇന്ത്യാക്കാരനെങ്കില്‍ ആയുധം ധരിച്ചെത്തിയ ഗുണ്ടകളെ സഹിക്കേണ്ട കാര്യമില്ല; വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ അപലപിച്ച് ആനന്ദ് മഹീന്ദ്ര

single-img
6 January 2020

ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ആക്രമണത്തെ ശക്തമായ ഭാഷയില്‍ ആനന്ദ് മഹീന്ദ്ര അപലപിച്ചു. നിങ്ങള്‍ ഇന്ത്യാക്കാരനാണെങ്കില്‍ ആയുധധാരികളായ ആക്രമകാരികളെ സഹിക്കേണ്ട കാര്യമില്ല. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

Donate to evartha to support Independent journalism

‘നിങ്ങളുടെ രാഷ്ട്രീയമെന്തോ ആകട്ടെ, നിങ്ങളുടെ ഐഡിയോളജി എന്തോ ആകട്ടെ, നിങ്ങളുടെ മതം എന്തോ ആകട്ടെ നിങ്ങള്‍ ഒരിന്ത്യക്കാരനാണെങ്കില്‍, ആയുധമായിവരുന്ന അക്രമകാരികളെ നിങ്ങള്‍ സഹിക്കേണ്ടതില്ല. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അതിക്രമിച്ചുകടന്നവരെ ഉടന്‍ കണ്ടെത്തണം, അവര്‍ക്കു ഒരുത്തരും അഭയം കൊടുക്കരുത് ആനന്ദ് മഹിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.