പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇന്ന് ബിജെപിയുടെ ബഹുജന സമ്പര്‍ക്ക റാലി

single-img
5 January 2020

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഡല്‍ഹിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയില്‍ അമിത് ഷാ ഇന്ന് ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം.

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും.മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. രാവിലെ 11.30 ക്ക് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം.