ഐസയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്; ഇപ്പോള്‍ ന്യൂനപക്ഷ സെല്‍ അധ്യക്ഷനായി നിയമനം; ഇത് ഷാനവാസ് ആലം

single-img
5 January 2020

തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഷാനവാസ് ആലത്തെ കോണ്‍ഗ്രസ് അതിന്റെ പുതിയ ന്യൂനപക്ഷ സെല്‍ അധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയാണ് ഷാനവാസ് ആലത്തിന്റെ നിയമനം പ്രഖ്യാപിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

ദശബ്ദതോളം വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലായിരുന്ന ഷാനവാസ് ആലം പിന്നീട് റിഹായ് മഞ്ച് എന്ന മനുഷ്യാവകാശ സംഘടന പ്രവര്‍ത്തത്തിലായിരുന്നുഎത്തപ്പെട്ടത്. അവിടെ നിന്നും 2018ലാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ആലത്തെ പോലെ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും ഐസ നേതാവുമായിരുന്ന മോഹിത് പാണ്ഡെയാണ് യുപി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷന്‍.

ഇരുവരെയും കൂടാതെ സന്ദീപ് സിങ് ആണ് ഇതിന് മുന്‍പ് സമാനമായി കോണ്‍ഗ്രസിലെത്തിയത്. 2007ല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന സന്ദീപ് സിങ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അനൗദ്യോഗിക രാഷ്ട്രീയ ഉപദേശകനായാണ് പ്രവര്‍ത്തിക്കുന്നത്.