പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് എംഎം ഹസന്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും

single-img
5 January 2020

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ 24 മണിക്കൂര്‍ ഉപവാസസമരത്തിനൊരുങ്ങുന്നു. നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 9ന് രാജ്ഭവനു മുന്നിലാണ് സമരം.ജനുവരി പത്തിന് രാവിലെ വരെ ഉപവാസമിരിക്കും. പൗരത്വ ഭേദഗതി നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഉ​​​പ​​​വാ​​​സ സമരം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​മാ​​​പ​​​ന​ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ഷ്‌​​ട്രീ​​​യ- സാ​​​മൂ​​​ഹി​​​ക- സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ള്‍ അ​​​ഭി​​​വാ​​​ദ്യം അ​​​ര്‍​​​പ്പി​​​ക്കു​​​മെ​​​ന്ന് നെ​​​ഹ്റു സെ​​​ന്‍റ​​​ര്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​ആ​​​ര്‍. തമ്പാന്‍ അ​​​റി​​​യി​​​ച്ചു.