ജെഎന്‍യുവിൽ സംഘർഷം; യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

single-img
5 January 2020

ഡല്‍ഹിയില്‍ ജെഎന്‍യുവിൽ വിദ്യാർത്ഥി സംഘര്‍ഷം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ക്രൂരമായ മര്‍ദ്ദനമേറ്റു. സര്‍വകലാശാലയില്‍ അക്രമം നടത്തിയത് എബിവിപി പ്രവര്‍ത്തകരാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ആക്രമണത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷിന് ക്യാമ്പസിനുള്ളില്‍ വെച്ചാണ് മര്‍ദനമേറ്റത്.വിദ്യാര്‍ത്ഥികളെ ക്യാമ്പസിന് പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവും രജിസ്ട്രേഷന്‍ ബഹിഷ്‌കരണത്തേയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ട്.അക്രമികള്‍ മുഖം മൂടി ധരിച്ചാണ് തന്നെ അക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പ്രതികരിച്ചു സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.