പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നു; ജാമിയ മിലീയ സര്‍വകലാശാല നാളെ തുറക്കും

single-img
5 January 2020

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തിലെത്തിയ ഡല്‍ഹി ജാമിയ സര്‍വകലാശാല ജനുവരി ആറിന് തുറക്കും. സംഘര്‍ഷം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സര്‍വകലാ ശാല ഡിസംബര്‍ 14 മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ കാലയളവില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം.

ക്യാപസില്‍ നിന്ന് തടന്ന വിദ്യാര്‍ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.ക്യാംപസില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
പൊലീസ് ലാത്തിചാര്‍ജിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാര്‍ത്ഥിതകള്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല അടച്ചിടാന്‍ തീരുമാനമെടുത്തത്.