നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യൻ വ്യോമസേന എത്തിച്ചത് 625 ടൺ പുതിയ നോട്ടുകൾ

single-img
5 January 2020

കേന്ദ്ര സർക്കാർ രാജ്യമാകെ നോട്ട് നിരോധിച്ച ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യൻ വ്യോമസേന 625 ടൺ പുതിയ നോട്ടുകളുമായി പറന്നെന്ന് മുൻ മേധാവി ബിഎസ് ധനോവയുടെ വെളിപ്പെടുത്തൽ. ഇന്ന് ഐഐടി ബോംബെ സംഘടിപ്പിച്ച ടെക്ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ ഇത്തരത്തിൽ ആകെ എത്ര കോടിയാണ് ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേന 625 ടൺ നോട്ടുകൾ കൈമാറിയത് 33 മിഷനുകളിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഫ്രാൻസുമായുള്ള ഇന്ത്യയുടെ റാഫേൽ ഇടപാടിന് എതിരായ വിമർശനങ്ങൾ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങളും ആയുധങ്ങളും മറ്റ് സാമഗ്രികളും വാങ്ങുന്നത് വൈകിപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ബോഫോർസ് ഡീലും ഇതുപോലെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും പക്ഷെ ബോഫോർസ് തോക്കുകളുടെ പ്രവർത്തനം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.