ഹോളിഫെയ്ത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു;ജനുവരി 11,12നും പൊളിക്കല്‍ നടത്തും

single-img
5 January 2020

മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഓ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. വരുംദിവസങ്ങളില്‍ ജെയിന്‍,കായലോരം, ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 11,12 തീയതികളിലാണ് ഫ്‌ളാറ്റുകള്‍ പൊട്ടിത്തെറിയിലൂടെ തകര്‍ക്കുക.

ജനുവരി 11ന് ഹോളിഫെയ്ത്തും,ആല്‍ഫാ സെറിനും പൊളിച്ചുനീക്കുന്നതിന് പിന്നാലെ വരുംദിവസമായിരിക്കും ജെയ്ന്‍ ഫ്‌ളാറ്റും കായലോരവും പൊളിച്ചുനീക്കുക. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ അകലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികള്‍ വളരെ ആശങ്കയിലാണ് ഉള്ളത്. തങ്ങളുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുമോ എന്ന ആശങ്കയിലാണിവര്‍.