ബിഹാറില്‍ എന്‍പിആര്‍ മെയ് 15 മുതല്‍ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി

single-img
5 January 2020

ബിഹാറില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍. മെയ് 15 മുതല്‍ മെയ് 18വരെ എന്‍പിആറിലേക്ക് വേണ്ട വിവര ശേഖരം നടക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് അറിയിച്ചത്. നേരത്തെ എന്‍ആര്‍സിക്ക് എതിരെ ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ജെഡിയു വിയോജിച്ചിരുന്നുവെങ്കിലും എന്‍പിആറിന് ഇവരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്‍ആര്‍സി ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പുണ്ടെന്നും അതിനാല്‍ എന്‍പിആര്‍ നടപ്പാക്കുകയാണെന്നും സുശില്‍കുമാര്‍ മോഡി പറഞ്ഞു.അതേസമയം പൗരത്വഭേദഗതിയുടെ പശ്ചാത്തലത്തില്‍ എന്‍പിആര്‍ നടപ്പാക്കുന്നതിനെ ജനങ്ങള്‍ വന്‍ ആശങ്കയോടെയാണ് കാണുന്നത്.