ആദ്യം പൊളിക്കുന്ന ഫ്‌ളാറ്റ് ഏത്? മരടില്‍ തീരുമാനം ഇന്ന് അറിയാം

single-img
4 January 2020

കൊച്ചി: മരട് ഫ്‌ളാറ്റുകളില്‍ ആദ്യം പൊളിക്കുന്നത് ഏതെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആല്‍ഫാ സെറീന്‍ ഉള്‍പ്പെടുന്ന ചില ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കരുതെന്ന നാട്ടുകാരുടെ ആശങ്ക പരിഗണിക്കപ്പെടുമോ എന്ന കാര്യം ഇന്നറിയാം.ഫ്‌ളാറ്റ് പൊളിക്കാനുള്ള സ്‌ഫോടക വിദഗ്ധര്‍ മരടിലെത്തി.

ഈ മാസം എട്ടിനാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങുക. രണ്ട് ദിവസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റുകളില്‍ നിറച്ച് തുടങ്ങും. വിവിധ വകുപ്പുകളുടെ യോഗം ഇന്ന് നഗരസഭയില്‍ നടക്കും. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. സുരക്ഷാഭീതി തുടരുന്നതായും സമരസമിതി അറിയിച്ചു.സ്‌ഫോടനത്തിന് മുമ്പായി 290 കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുക.