പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നുമറിയില്ല, പിന്നെന്തിന് പ്രതികരിക്കണം: വിരാട് കോലി

single-img
4 January 2020

രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി. കേന്ദ്ര നിയമത്തെ സംബന്ധിച്ച് ഞാന്‍ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യമാച്ച് ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോലി തന്റെ പ്രതികരണമറിയിച്ചത്.

കേന്ദ്ര സർക്കാർ പാര്‍ലമെന്റില്‍ പൗരത്വഭേദഗതി ബില്ല് അവതരിപ്പിക്കുന്ന സമയം തൊട്ട് അസമില്‍ പ്രതിഷേധം ശക്തമായിരുന്നു. പക്ഷെ തനിക്ക് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അധികമൊന്നും അറിയില്ലെന്നും എന്നാൽ അസം സുരക്ഷിതമാണെന്നുമായിരുന്നു കോലി പറഞ്ഞത്.