വട്ടപ്പാറ വളവില്‍ വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ്

single-img
4 January 2020

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു.ഇന്നലെ രാത്രിയാണ് സംഭവം.ഐഓസിയുടെ ഇന്ധനടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഇതേതുടര്‍ന്ന് ഡ്രൈവര്‍ക്ക് പരുക്കേറ്റു.സംഭവസ്ഥലത്ത് വാതകചോര്‍ച്ചയുണ്ടായില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം മറിഞ്ഞത്.അപകടം കാരണം ഈ മേഖലയില്‍ വാഹനഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഞ്ഞിപ്പുര മൂടാല്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ടാങ്കര്‍ അപകടം പതിവായ സാഹചര്യത്തില്‍ ഈ മേഖലയില്‍ പുതിയ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പുതിയ അപകടം കൂടി ഉണ്ടായിരിക്കുന്നത്.