ബാഗ്ദാദില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് യുഎസ്; ഇറാന്‍ പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു

single-img
4 January 2020

ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും ആക്രമണം നടത്തി യുഎസ് സൈന്യം.ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡില്‍ പൗരസേന അംഗങ്ങള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ബ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തില്‍ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തില്‍ ഇ​റാ​ന്‍റെഉ​ന്ന​ത സൈ​നി​ക ജ​​ന​​റല്‍ ഖാ​സിം സു​ലൈ​മാ​നി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. പൗ​ര​സേ​നയിലെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യമിട്ടാണ്
യുഎസ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.