പൗരത്വനിയമം മുതലെടുത്ത് പാകിസ്താന്‍ ഹിന്ദു ചാരന്മാരെ അയച്ചേക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
4 January 2020

ദില്ലി: പുതിയ പൗരത്വ ഭേദഗതി നിയമം മുതലെടുത്ത് പാകിസ്താന്‍ ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഒരു ദേശീയ ചാനല്‍ ഫിഫ്ത് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ടോക്‌ഷോയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

പൗരത്വ നിയമം ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ഒരേ പോലെ ബാധിക്കും. പലരുടെയും തെറ്റിദ്ധാരണ പൗരത്വ നിയമം മുസ്‌ലിങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ്. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹിന്ദുക്കളെയും അത് ബാധിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

കേന്ദ്രം ആദ്യം സ്വന്തം രാജ്യത്തെ പൗരന്മാരുടെ കാര്യമാണ് നോക്കേണ്ടത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടേത് അത് കഴിഞ്ഞുമതി. പൗരത്വ ഭേദഗതി നിയമയുമായി ബന്ധപ്പെട്ട് ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.