ഒവൈസിയെ തലകീഴായി തൂക്കി താടി വടിച്ചെടുക്കും; ഭീഷണിയുമായി ബിജെപി എംപി

single-img
4 January 2020

എഐഎംഐഎം നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി അരവിന്ദ് കുമാര്‍. അതാണ് ഒവൈസിയെ തലകീഴായി തൂക്കുമെന്നും താടി വടിച്ചെടുത്ത ശേഷം അത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.ഇന്ന് നിസാമാബാദില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു പ്രദേശത്തെ എംപിയായ അരവിന്ദ് കുമാറിന്റെ വിദ്വേഷ പരാമര്‍ശം.

‘ഒവൈസി ഇപ്പോൾ പറയുന്നത് ആര്‍എസ്എസിനേയും ബിജെപിയേയും അദ്ദേഹം കീറിക്കളയുമെന്നാണ്. ഇവിടെ ഒൻപത് വര്‍ഷം മുന്‍പ് നിങ്ങളുടെ സഹോദരനെ നിങ്ങളുടെ സമുദായത്തില്‍പ്പെട്ടയാള്‍ കുത്തിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? ആ സഹോദരന്‍ ഇപ്പോഴും ചികിത്സയിലാണ്. അങ്ങനെയുള്ള നിങ്ങളാണോ ബിജെപിയേ കീറിക്കളയുന്നത്.’

‘ ഇപ്പോൾ കേന്ദ്ര നിയമത്തിനെതിരെ നിസാമാബാദിലെ ഈദ്ഗാഹ് മൈതാനത്ത് അവർ യോഗം ചേര്‍ന്നു. ഇതേ മൈതാനത്ത് ഞാനൊരു ക്രെയിന്‍ കൊണ്ടുവരും. അവിടെ നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി നിന്റെ താടിരോമങ്ങള്‍ എടുത്തുകളയും. അവ ഞാന്‍ പുറത്തേക്ക് കളയില്ല. കെസിആറിന് അയച്ചു കൊടുക്കും.’ – അരവിന്ദ് കുമാര്‍ പറഞ്ഞു.