മനസു തുറന്ന് പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച്, പ്രദര്‍ശനശാലകള്‍ ആഘോഷമാക്കി ധമാക്ക

single-img
4 January 2020

ന്യൂ ഇയര്‍ റിലീസായി തീയേറ്ററുകളിലെത്തിയ ഒമര്‍ലുലു ചിത്രം ധമാക്ക മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.രണ്ടു മണിക്കൂര്‍ മനസു തുറന്നു ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി സിനിമകാണാം എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

ഒമര്‍ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രമായ ധമാക്ക ഒരു മികച്ച കോമഡി എന്റര്‍ടെയ്‌നറാണ്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. നായികയായെത്തുന്നത് താര സുന്ദരി നിക്കി ഗല്‍റാണിയാണ്.

മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സലിം കുമാര്‍ തുടങ്ങിയ താര നിര പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ ഇത്തവണയും വിജയിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ സാബു മോനും കഥാപാത്രത്തില്‍ മികവു പുലര്‍ത്തി.

ചിത്രത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്കും പകര്‍ന്ന് തരുന്ന സംഗീതമൊരുക്കി ഗോപീ സുന്ദറും തന്‌റെ പതിവ് തെറ്റിച്ചില്ല. ഗുഡ്‌ലൈന്‍ പ്രൊഡക്ക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. എല്ലാത്തരം പ്രക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായാണ് സംവിധായകന്‍ ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നത്.