‘വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത്ഷായോടും നന്ദി കാണിക്കുകയാണ് ഗവര്‍ണര്‍’; പരിഹസിച്ച് എംഎം മണി

single-img
4 January 2020

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി എംഎം മണി. പൗരത്വ നിയമ ഭേഗദതിര്രെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിയതിനെ പരിഹസിച്ചാണ് മന്ത്രിയുടെ പ്രസ്താവന. വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത് ഷായോടും ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്.കേരളത്തിന്റെ സംസ്‌കാരം അദ്ദേഹത്തിന് അറിയില്ലെന്നും മണി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും രംഗത്തുവന്നിരുന്നു. ഗവര്‍ണറുടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുക യാണെന്ന് കോടിയേരി വിമര്‍ശിച്ചിരുന്നു.