സണ്ണി വെയിന്‍ നായകനാകുന്ന ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

single-img
4 January 2020

സണ്ണി വെയിന്‍ നായകനാകുന്ന ആര്‍ എസ് വിമല്‍ ചിത്രം ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ചിത്രത്തിന്റെ ടീസര്‍ മഞ്ചു വാര്യരും ടൈറ്റില്‍ സോംഗ് കെ മധുവും മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ലോഞ്ച് ചെയ്തു. ഇന്ന് വൈകിട്ട് 6 മണിക്ക് നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സോംഗ് ടീസര്‍ റിലീസ് ചെയ്യും. ആര്‍ എസ് വിമല്‍ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ് .

ആര്‍ എസ് വിമല്‍, ഡോക്ടര്‍ സുരേഷ് കുമാര്‍ മുട്ടത്ത്, നിജു വിമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ എസ് വിമല്‍ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജയ് ജനാര്‍ദ്ദനനും, രാഹുല്‍ ആറും, പി ജിംഷാറും ചേര്‍ന്നാണ്.

എന്ന് നിന്റെ മൊയിദീന് ശേഷം ആര്‍ എസ് വിമല്‍ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചെത്തി മന്ദാരം തുളസിക്കുണ്ട്. പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ റിധി കുമാറാണ് ചിത്രത്തിലെ നായിക. പി ജിംഷാറാണ് ചെത്തി മന്ദാരം തുളസിയുടെ കഥ ഒരുക്കിയിരിക്കുന്നത്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗും വിഷ്ണു പണിക്കര്‍ കാമറയും കൈകാര്യം ചെയ്യും. 2020 ആദ്യം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷനില്‍ ആണ്.