പൗരത്വഭേദഗതി അനുകൂലിച്ച് ബിജെപി റാലി; അമിത്ഷാ കേരളത്തിലേക്ക്

single-img
4 January 2020

ദില്ലി: പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്ഷാ കേരളത്തിലേക്ക്. ജനുവരി പതിനഞ്ചിന് ശേഷമാണ് റാലിയില്‍ അമിത്ഷാ പങ്കെടുക്കുക.ജനുവരി 15 മുതല്‍ 25വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പൗരത്വഭേദഗതി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഉദ്ഘാടനദിവസമാണ് അമിത്ഷാപങ്കെടുക്കുക. അതേസമയം ഏത് ജില്ലയിലാണ് വേദിയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. പഞ്ചായത്ത് റാലികളും ജനസമ്പര്‍ക്ക പരിപാടികളുമൊക്കെ നടത്തുമെന്ന് ആര്‍എസ്എസും ബിജെപിയും അറിയിച്ചു.