കോട്ടയില്‍ ഒരുമാസത്തിനിടെ മരിച്ചത് 104 കുട്ടികള്‍; ഗുരുതര വീഴ്ചയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍, സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം

single-img
4 January 2020

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുക്കളുടെ മരണസംഖ്യ ഉയരുന്നു. 33 ദിവസത്തിനിടെ 104 കുട്ടികളാണ് മരിച്ചത്. ഡിസംബര്‍ മാസത്തില്‍ മാത്രം മരിച്ചത് 100 കുട്ടികളാണ്.പുതുവര്‍ഷത്തില്‍ നാലുകുട്ടികള്‍ കൂടി മരണപ്പെട്ടു. 24 മണിക്കൂറിനിടെ 10 കുട്ടികള്‍ വരെ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോട്ട ജെ കെ ലോണ്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപ്ത്രിയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രസവ സമയത്തെ ഭാരക്കുറവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കി.എന്നാല്‍ ആശുപത്രിയില്‍ വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലെന്നും, ഓക്‌സിജന്‍ ട്യൂബുകള്‍ പോലും കുറവാണെന്നും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടത്തിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അനേഷണത്തിലും കണ്ടെത്തിയിരുന്നു.