ബീഡി വാങ്ങി നൽകാതിരുന്നതിന് പോലീസുകാരന്‍റെ കൈ പ്രതി തല്ലിയൊടിച്ചു

single-img
3 January 2020

ബീഡി വാങ്ങി നൽകിയില്ല എന്ന കാരണത്താൽ പ്രതി പോലീസുകാരന്‍റെ കൈ തല്ലിയൊടിച്ചു. കോട്ടയം പോലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനാണ് മോനുരാജിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പിന്നീട് മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്‍പ്പെടുത്തുകയായിരുന്നു.

എറണാകുളത്തുള്ള കോടതിയിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന വഴി ജയിലിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം. അതേസമയമ് ആക്രമണത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസര്‍ മനോജിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.