കോലമെഴുതി പ്രതിഷേധം; പാക്ബന്ധം തള്ളി ഗായത്രി, കമ്മീഷണര്‍ക്കെതിരെ നിയമപരമായി നീങ്ങും

single-img
3 January 2020

ചെന്നൈ: പൗരത്വഭേദഗതിക്ക് എതിരെ കോലമെഴുതി പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് പാക് ബന്ധം ആരോപിച്ച ചെന്നൈ പൊലീസ് കമ്മീഷണര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഗായത്രി. ഗായത്രി അടക്കമുള്ള ഏഴ് പേരെയാണ് ചെന്നൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്.

ഇവര്‍ക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഇന്ന് രാവിലെ ആരോപിച്ചിരുന്നു.കമ്മീഷണര്‍ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും താന്‍ 9 രാജ്യങ്ങളിലായി മനുഷ്യാവകാശ സംഘടനകളില്‍ അംഗമാണെന്നും ഗായത്രി അറിയിച്ചു.കമ്മീഷണര്‍ക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും അവര്‍ വ്യക്തമാക്കി.പൗരത്വഭേദഗതിക്ക് എതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്.