നിര്‍ഭയാകേസ്; പ്രതികളുടെ വധശിക്ഷ ഒരേസമയം നടപ്പാക്കാന്‍ ജയിലില്‍ സംവിധാനമൊരുക്കുന്നു

single-img
3 January 2020

ദില്ലി:നിര്‍ഭയാ കേസിലെ നാലുപ്രതികളെയും ഒരേസമയം തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറെടുക്കുന്നു. നിലവില്‍ ഒരു സമയം ഒരാളെ മാത്രം തൂക്കിലേറ്റാനുള്ള സംവിധാനം മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ നാലുപേരുടെയും ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഇതേതുടര്‍ന്നാണ് വധശിക്ഷ ഒരുമിച്ച് നടപ്പാക്കാനായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. അതേസമയം വധശിക്ഷ ഒഴിവാക്കി ലഭിക്കാനായി ഇനിയും സാധ്യതയുണ്ടെന്ന് പ്രതികളായ വിനയ് ശര്‍മ,പവന്‍ഗുപ്ത ,അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ ജയില്‍ അധികൃതരെ സമീപിച്ചു. ഇവരുടെ വധശിക്ഷ പുന:പരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവില്‍ പിഴവ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രതികളുടെ അവകാശവാദം. ഇതിനിടെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു.