സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി

single-img
3 January 2020

ഇന്ത്യൻ പ്രധാനമന്ത്രി മോദി പാകിസ്താന്റെ അംബാസിഡറാണോ എന്ന് ഇന്ത്യയെ തുടര്‍ച്ചയായി പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നതില്‍ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്നും മമത പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു, എന്‍ആര്‍സി ഇല്ലെന്ന്. അതേസമയം തന്നെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നു രാജ്യത്തെല്ലായിടത്തും നടപ്പിലാക്കുമെന്ന്’ വിഷയത്തിൽ ബിജെപി നേതാക്കള്‍ ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത പറഞ്ഞു.

നിലവിൽ രാജ്യമാകെ പൗരത്വ നിയമത്തിനെതിരായി സംഘടിപ്പിക്കുന്ന റാലികളിലെല്ലാം മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് നടത്തുന്നത്.