സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു

single-img
3 January 2020

കോതമംഗലം മൂവാറ്റുപുഴ റോഡില്‍ പ്രശസ്ത സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു. കറുകടം അമ്പലപ്പടിയില്‍ വച്ചായിരുന്നു അപകടമുണ്ടായത്.

വൈശാഖിന്റെ കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. ഈ സമയം വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു.