റിട്ട. അധ്യാപകന്റെ ആത്മഹത്യ; പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്ക കാരണമെന്ന് ബന്ധുക്കള്‍

single-img
3 January 2020

കോഴിക്കോട്: റിട്ടയേര്‍ഡ് അധ്യാപകന്റെ ആത്മഹത്യ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്ക കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍. കോഴിക്കോട് നരിക്കുനിയിലാണ് റിട്ടയേര്‍ഡ് അധ്യാപകനായ മുഹമ്മദലി ആത്മഹത്യ ചെയ്തത്.തന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടുവെന്ന കാരണത്താലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.പൗരത്യ നിയമത്തില്‍ ഇയാള്‍ക്ക് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കളും അറിയിച്ചു.

പൗരത്വ ഭാദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്ഹത്യ.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമ ഭേദഗതിക്കെതിരെ കേരളം ഐക്യകണ്ഡേന പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തെ എതിര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര മന്ത്രി വി മുരളീധരനും രംഗത്തുവന്നിരുന്നു.