കാഴ്ചയില്‍ നേപ്പാളികളെപ്പോലെയെന്നാരോപിച്ച് അധികൃതര്‍ ; ചണ്ഡിഗഡില്‍ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

single-img
3 January 2020

ചണ്ഡിഗഡ്: കണ്ടാല്‍ നേപ്പാളികളെപ്പോലെയെന്നാരോപിച്ച് സഹോദരിമാര്‍ക്ക് അധികൃര്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. ചണ്ഡിഗഡിലാണ് സംഭവം. സഹോദരിമാരായ സന്തോഷ്, ഹെന്ന എന്നിവര്‍ക്കാണ് ചണ്ഡിഗഡ് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

പാസ്പോർട്ടിന് അപേക്ഷ നൽകാനായി ചെന്നപ്പോഴാണ് അധികൃതർ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. “ഛണ്ഡിഗഡിലെ പാസ്പോർട്ട് ഓഫീസിൽ ചെന്നപ്പോൾ ഞങ്ങൾ നേപ്പാളികളാണെന്ന് അവർ പറഞ്ഞു. പൗരത്വം തെളിയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.” സഹോദരിമാര്‍ പറയുന്നു.

തുടര്‍ന്ന് ഇവര്‍ മന്ത്രി അനില്‍ വിജിനെ വിവരം അറിയിക്കുകയായിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കുവാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിയാതായി അറിയിച്ചു.