പുതുവത്സരാശംസകള്‍ നേര്‍ന്ന് ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പുതിയ പോസ്റ്റര്‍

single-img
3 January 2020

യുവതാരം സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതുവത്സരാശംസ കള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറ ക്കിയത്.

96 ഫെയിം ഗൗരി ജി കിഷന്‍ ആണ് ചിത്രത്തിലെ നായിക.നവീന്‍ ടി മണിലാലിന്റേതാണ് തിരക്കഥ. നിര്‍മാണം തുഷാര്‍ എസ്.
അശ്വിന്‍ പ്രകാശ്, ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.