രാഹുൽ ഗാന്ധിക്ക് പൗരത്വ നിയമം ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ; പരിഹസിച്ച് അമിത് ഷാ

single-img
3 January 2020

രാഹുൽ ഗാന്ധിക്ക് പൗരത്വ നിയമം എന്താണെന്ന് അറിയില്ലെന്നും രാഹുൽ ബാബ ഇതുവരെ നിയമമെന്താണെന്ന് പഠിച്ചിട്ടില്ല. അദ്ദേഹം നിയമത്തിന്‍റെ പകർപ്പ് രാഹുൽ ബാബ വായിക്കട്ടെ അതിനായി ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മിത് ഷായുടെ പരിഹാസം.

നിയമം പഠിച്ചുവന്നാൽ പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ് എന്നും അമിത് ഷാ അറിയിച്ചു. അതേസമയം പൗരത്വ നിയമഭേദഗതി ഒരു കാരണവശാലും പിൻവലിക്കാൻ തയ്യാറല്ലെന്ന്അമിത് ഷാ അറിയിച്ചു. താൻ വെല്ലുവിളിക്കുന്നത് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോടും കോൺഗ്രസിനോടും ഒന്നിച്ചാണ്. ഇന്ത്യയിലെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല എന്നും അദ്ദേഹമറിയിച്ചു.

രാജ്യത്ത് കോൺഗ്രസ് എന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്. അവർ ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. തെറ്റായ രീതിയിൽ വിവരങ്ങൾ പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് കോൺഗ്രസ്. വിഭജനത്തിന്‍റെ രാഷ്ട്രീയം നന്നായി അറിയാവുന്നത് കോൺഗ്രസിനാണ്. – ഷാ ആരോപിച്ചു.