ആനയും ആല്‍മരവും ആമ്പല്‍പൂവും പിന്നെ അനുശ്രീയും; പുതുവര്‍ഷത്തിലെ ഫോട്ടോ ഷൂട്ട് കാണാം

single-img
3 January 2020

മലയാളിത്തമുള്ള ഒരു തനി നാടന്‍ പെണ്‍കുട്ടിയായിട്ടാണ് നടി അനുശ്രീയെ എല്ലാവര്‍ക്കും പരിചിതം. അതുപോലുള്ള വേഷങ്ങളില്‍ അനുശ്രീ അതിസുന്ദരിയുമാണ്. ഇപ്പോൾ ഇതാ ഈ പുതുവര്‍ഷത്തില്‍ സന്തോഷവും കളര്‍ഫുള്ളുമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അനുശ്രീ. സമീപ കാലത് പുറത്തിറങ്ങിയ ചിത്രങ്ങള്‍ അതിഗംഭീരമായി തീയേറ്ററില്‍ ഓടുന്നതിന്റെ സന്തോഷവും അനുശ്രീയുടെ മുഖത്തുണ്ട്.

മാത്രമല്ല, ഈ ഫോട്ടോവിന് പ്രത്യേകതകളുണ്ട്. ആല്‍മരവും ആമ്പല്‍പൂവും ഗുരുവായൂര്‍ പദ്മനാഭനും പട്ടുപാവാട ഉടുത്ത് അനുശ്രീയും. തനി നാടന്‍ പശ്ചാത്തലം. ഒരു മലയാളമങ്ക എന്നു തന്നെ പറയാം. സെയ്ഫ്, പ്രതി പൂവന്‍ കോഴി, ഉള്‍ട്ട എന്നീ ചിത്രങ്ങളാണ് അനുശ്രീയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
മുന്നോട്ടുള്ള കാലങ്ങളെ രണ്ടുകൈകളും നീട്ടി സ്വീകരിക്കാനാണ് പ്രകൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ പുതുവര്‍ഷത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ച് ഏവര്‍ക്കും സന്തോഷത്തോടെ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്നാണ് അനുശ്രീ ആശംസിച്ചത്.

ഗുരുവായൂർ പദ്മനാഭനൊപ്പം ..Nithin Narayanan GuruvayoorPinky VisalSabari NathMayoora Jewellery Design Boutique-An Online Store

Posted by Anusree on Wednesday, January 1, 2020