പുതുവര്‍ഷത്തിന്‍റെ രണ്ടാം ദിനത്തിലും ഓഹരി വിപണിയില്‍ നേട്ടം

single-img
2 January 2020

മുംബൈ: പുതുവര്‍ഷത്തിന്റെ രണ്ടാം ദിനത്തിലും നേട്ടം തുടര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 170 പോയിന്‍റ് ഉയര്‍ന്ന് 41476 ലും നിഫ്റ്റി 48 പോയിന്‍റ് നേട്ടത്തില്‍ 12230 ലുമാണ് വ്യാപാരം നടക്കുന്നത്.  പുതുവസ്തരദിനമായ ഇന്നലെയും വ്യാപാരം നേട്ടത്തിലായിരുന്നു. ജനുവരി 15 ന് ചൈന-യുഎസ് വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചനയും വിപണിക്ക് കരുത്തേകിയിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്റര്‍ടെയന്‍മെന്റ്, കോള്‍ ഇന്ത്യ, ടൈറ്റന്‍ കമ്ബനി, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.