കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന്‍

single-img
2 January 2020

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പ് നടന്നത്.മോട്ടാര്‍ ഷെല്ലുകളും ചെറു വെടികോപ്പുകളും ഉപയോഗിച്ച്‌​ രണ്ടു മണിക്കൂറോളം പാക്​ സൈന്യം ആക്രമണം തുടര്‍ന്നു.

​പ്രകോപനമില്ലാതെയാണ്​ പാകിസ്​താന്‍ ആക്രമണം നടത്തിയതെന്ന്​ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തി.