കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ താന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

single-img
2 January 2020

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ താന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി എംപി. തൊടുപുഴയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. കുട്ടനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനം.

കേരള കോണ്‍ഗ്രസ് എം പിജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങള്‍ക്കിടയില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് , പാലായ്ക്ക് പിറകെ മറ്റൊരു നിയമഭ ഉപതെരഞ്ഞെടുപ്പ് എത്തുന്നത്.
സ്ഥാനാര്‍ത്ഥിത്വത്തിലും പാര്‍ട്ടി ചിഹ്നത്തിലും അന്തിമ തീരുമാനം ജോസഫിന്റോതായിരിക്കുമെന്ന നിലപാടിലാണ് ജോസഫ് പക്ഷം. 
പാലയിലെ തോല്‍വിക്ക് കാരണം ജോസഫും ജോസും തമ്മിലുള്ള തര്‍ക്കമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ട് കുട്ടനാട്ടില്‍ കരുതലോടെ നീങ്ങാനാണ് യുഡിഎഫ് തീരുമാനം.