കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിഡിജെഎസ്

single-img
2 January 2020

ആലപ്പുഴ: കുട്ടനാട് ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിഡിജെഎസ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് മത്സരിക്കുമെന്ന് പാര്ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിഡിജെഎസ് കുട്ടനാട്ടില്‍ മത്സരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി സുഭാഷ് വാസു പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
പാര്‍ട്ടി ഉചിതമായ നടപടി ആലോചിച്ച്‌ സ്വീകരിക്കുമെന്നാണ് തുഷാറിന്റെ നിലപാട്. കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളും ബിഡിജെഎസില്‍ ആരംഭിച്ചതായാണ് വിവരം.