കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ഏഴു മരണം

single-img
2 January 2020

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏഴു പേര്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരന്‍ കോട്ടില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ജമ്മു ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.