ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2020 മാർച്ച് വരെ നീട്ടി

single-img
31 December 2019

പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിവച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സിന്റെ (സിബിഡിടി) ഉത്തരവ് പ്രകാരമാണ് നടപടി.
2020 മാര്‍ച്ച്‌ 31 വരെയാണ് സമയപരിധി നീട്ടിയത്.
ആദായ നികുതി നിയമത്തിലെ നിയമത്തിലെ 1961 ലെ സെക്ഷന്‍ 139 എഎയുടെ ഉപവകുപ്പ് 2 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആദായ നികുതി വകുപ്പിനായി നയം രൂപീകരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് (സിബിഡിടി) ഈ സാഹചര്യത്തില്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.  ഇത് എട്ടാം തവണയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് (സിബിഡിടി) വ്യക്തികള്‍ക്ക് അവരുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുന്നത്.
2019 ഡിസംബര്‍ 31 ആയിരുന്നു അവസാന തീയതി.