കുടിയൊഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി;മധ്യവയസ്‌കന്റെ നില ഗുരുതരം

single-img
31 December 2019

കൊഴിഞ്ഞാമ്പറ: ജലസേചന വകുപ്പിന്റെ കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളിന്റെ സ്ഥിതി അതീവഗുരുതരം. വണ്ണാമട വെള്ളാരങ്കല്‍മേട് സ്വദേശി രാജന്‍(69) ആണ് ശരീരത്തില്‍ മണ്ണൊണ്ണയൊഴിച്ച് തീകൊളുത്തിയത്. അറുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ രാജനെ തൃശൂര്‍മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെയായിരുന്നു സംഭവം. ജലസേചനവകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നതെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കലിന് എത്തിയത്. എന്നാല്‍ പണം നല്‍കിയാണ് സ്ഥലം വാങ്ങിയിരുന്നതെന്ന് രാജന്റെ മകള്‍ കരുണ അറിയിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ രാജന്‍ മകള്‍ കരുണയുടെ ഭര്‍ത്താവ് ശല്‍വരാജന്‍ മരിച്ചതോടെയാണ് ഇവരുടെ സമീപം ഭൂമി പണം നല്‍കി വാങ്ങി വീടുവെച്ച് താമസിച്ചത്.അതേസമയം ഇവര്‍ താമസിക്കുന്ന ഭൂമി അനധികൃതമാണെന്ന് കാണിച്ച് മൂന്ന് തവണ നോട്ടീസ് നല്‍കിയതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.