കടുത്ത സാമ്പത്തിക പ്രതിസന്ധി;അടച്ചു പൂട്ടൽ ഭീഷണിനേരിട്ട് എയർ ഇന്ത്യ

single-img
31 December 2019

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പൊതു മേഖലാ വ്യോമ കമ്പനിയായ എയർ ഇന്ത്യ. വാങ്ങാനാളില്ലെങ്കിൽ ആറു മാസത്തിനകം അടച്ചു പൂട്ടിയേക്കുമെന്നാണ് സൂചന.സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച കമ്പനികളിൽ എയര്‍ഇന്ത്യയും ഉള്‍പ്പെടും. സ്വകാര്യവത്കരണം വിജയകരമായി നടന്നില്ലെങ്കില്‍ വരുന്ന ജൂണ്‍ മാസത്തിനകം തന്നെ കമ്പനി പൂട്ടേണ്ചതായി വരും.

എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിച്ച്‌ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ആ ശ്രമം ഫലം കണ്ടില്ല.നഷ്ടത്തിലായ രാജ്യാന്തര വിമാന കമ്പനികൾക്കായി സ്വകാര്യ കമ്പനികൾക്ക് ലേലം വിളിക്കാനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് നടപടികളുള്ളത്. എന്നാല്‍ ഇതുവരെ ആരും തന്നെ വാങ്ങാന്‍ തയ്യാറായി എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍പ്പനക്ക് തീരുമാനിച്ചിരുന്നെങ്കിലും വാങ്ങാനാളെത്തിയില്ല.