പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ദിലീപ്

single-img
31 December 2019

കൊച്ചിയിൽ വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹർജി കേസിലെ എട്ടാം പ്രതിയായ ദിലീപ്കൊച്ചിയിലെ വിചാരണ കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ ഹർജി കോടതി പരിഗണിക്കുകയാണ്. എന്നാൽ ഇതിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ആവശ്യപ്പെട്ടു.

കാരണം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഈ ഹർജിയിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. നിലവിൽ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുകയാണ്. നേരത്തെ തന്നെ കേസില്‍ പ്രതിഭാഗത്തിന്റെ പ്രാരംഭ വാദം ആരംഭിച്ചിരുന്നു. ഇതിൽ പ്രോസിക്യൂഷന്‍ വാദം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ആക്രമിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.