സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാൻ സുരേഷ് ഗോപി; ‘തമിഴരശന്‍’ ടീസര്‍ പുറത്ത് വന്നു

single-img
30 December 2019

നടനും എംപിയുമായ സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം തമിഴരശന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ഈ സിനിമയുടെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാള നടിയായ രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

തമിഴരശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു.ബാബു യോഗേശ്വരന്‍ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് ആന്റണിയാണ് നായകന്‍. 2015ല്‍ പുറത്തുവന്ന മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.