പൗരത്വ ഭേദഗതി നിയമം: സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസനം: എസ്ഡിപിഐ

single-img
30 December 2019

പൗരത്വ ഭേദഗതി നിയമംത്തിന്റെ പ്രതിഷേധ കാര്യങ്ങളിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ. കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധവുമായി എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കുന്ന നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് എസ്ഡിപിഐ ആരോപിക്കുന്നു. നിയമത്തിനെതിരെ കഴിഞ്ഞ ദിവസം കേരളാ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസന്നമായി മാറി.

നിയമത്തിൽ പ്രതിഷേധിച്ച് എസ്‍ഡിപിഐ നടത്തിയ ഹര്‍ത്താലിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു. കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ വർഗീയ ശക്തികളുടെയും തീവ്രസംഘടനകളുടെയും പ്രക്ഷോഭം പരിധിക്കുള്ളിൽ നിൽക്കണം എന്നില്ലെന്നും അതിനെ കർക്കശമായി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.