ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുത്; ഗവർണറോട് രമേശ് ചെന്നിത്തല

single-img
30 December 2019

കേരളാ ഗവർണർ താൻ ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരിന്റെ പൌരത്വ ഭേദഗതി നിയമത്തിലെ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഉദ്ഘാടകനായെത്തിയ ഗവര്‍ണര്‍ ആരിഫ് ഖാന്‍ പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു. അത് വിവാദമാകുകയും പിന്നാലെ പ്രതിനിധികളായി ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. .

പക്ഷെ കണ്ണൂരിൽ സംസ്ഥാന ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോകോൾ ലംഘനമുണ്ടായില്ലെന്നും അതിനാൽ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.