ആരുടേയും പൗരത്വം എടുക്കാനല്ല നിയമം; സദ്ഗുരുവിന്റെ പ്രഭാഷണത്തെ പ്രശംസിച്ച് ട്വീറ്റുമായി പ്രധാനമന്ത്രി

single-img
30 December 2019

കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്ന പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആത്മീയനേതാവ് സദ്ഗുരുവിന്റെ പ്രഭാഷണത്തെ പ്രശംസിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോയും ഉള്‍പ്പെടുത്തിയാണ് മോദിയുടെ ട്വീറ്റ്.

”ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വളരെ വ്യക്തമായ വിശദീകരണമാണിത്. നമ്മുടെ ചരിത്രപരമായ സന്ദര്‍ഭങ്ങളെയാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. ജനതയുടെ സാഹോദര്യത്തെപ്പറ്റിയുള്ള ബൃഹത്തായ അവതരണം എന്ന് പറയാം.

ഏതാനും തത്പരകക്ഷികള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെ അദ്ദേഹം പുറത്തെത്തിക്കുന്നുണ്ട്.” മോദി ട്വീറ്റില്‍ കുറിച്ചിരിക്കുന്നു. ‘ഇന്ത്യ സപ്പോര്‍ട്ട്‌സ് സിഎഎ’ എന്ന ഹാഷ്ടാഗും മോദി ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. രാജ്യമാകെ പൗരത്വ നിയമ ഭേദഗകതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൗരത്വനിയമത്തിന് അനുകൂല പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപയ്ന്‍ തുടങ്ങിയിരുന്നു. ഈ നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു. ആരുടേയും പൗരത്വം എടുക്കാനല്ല നിയമമെന്നും വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമമെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.